വെള്ളറട: അരുവിക്കര ജിഎല്‍പി സ്കൂളിലെ പച്ചക്കറി, വാഴ കൃഷികളുടെ വിളവെടുപ്പ് പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് സ്കൂൾ കോമ്പൗണ്ടിനുള്ളില്‍ കൃഷി നടത്തിയത്. സമീപത്തെ സ്കൂളുകള്‍ക്കെല്ലാം മാതൃകയായാണ് ജിഎല്‍പി വിദ്യാർഥികൾ കൃഷി പരിപാലനം നടത്തിയത്. പ്രധാനാധ്യാപിക ഷീബ, ഏഞ്ചല്‍, ഷൈനി, ഷീബ, സുമ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.